5:45 PM രൂപം മാറാന്‍ സര്‍ക്കാര്‍ പോര്‍ട്ടല്‍ | |
കെഎസ്‌ഇബി, വാട്ടര്‍അതോറിറ്റി, റവന്യൂവകുപ്പ്, തദ്ദേശഭരണവകുപ്പ്, സര്‍വകലാശാലകള്‍ തുടങ്ങിയവയുടെ ഫീസ് ഉള്‍പ്പെടെ വിവിധ പണമിടപാടുകള്‍ക്ക് ജനങ്ങള്‍ ആശ്രയിക്കുന്നത് അതാത് വെബ്സൈറ്റാണ്. ഇ-ഡിസ്ട്രിക്‌ട് സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍വഴിയും ലഭിക്കും. സര്‍ക്കാര്‍ വെബ്സൈറ്റില്‍തന്നെ ഇവയെല്ലാം ഉള്‍പ്പെടുത്തുന്നതോടെ ഒറ്റ സൈറ്റില്‍ കയറിയാല്‍മതി. സുരക്ഷയ്ക്കും രഹസ്യസ്വാഭാവത്തിനുംവേണ്ടി ഓരോരുത്തരും ഒറ്റത്തവണയായി രജിസ്റ്റര്‍ ചെയ്ത് യൂസര്‍നെയിം, പാസ്വേര്‍ഡ് എന്നിവ സ്വന്തമാക്കണമെന്ന് മാത്രം. സ്റ്റേറ്റ് സര്‍വീസ് ഡെലിവറി ഗേറ്റ്വേ (എസ്‌എസ്ഡിജി) എന്ന ലിങ്ക് വഴിയാണ് സേവനങ്ങള്‍ ലഭ്യമാക്കുക. ബില്ലിങ്, ഫീസ് എന്നിവയടയ്ക്കാനുള്ള സൌകര്യമാണ് ഇതില്‍ പ്രധാനം. ആദ്യഘട്ടത്തില്‍ കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി, കലിക്കറ്റ് യൂണിവേഴ്സിറ്റി, വിഎച്ച്‌എസ്‌ഇ, റവന്യൂവകുപ്പ് തുടങ്ങിയവയെയാണ് ഉള്‍പ്പെടുത്തിയത്. വീട്ടുകരം ഉള്‍പ്പെടെ മറ്റ് സേവനങ്ങളും താമസിയാതെ ഉള്‍പ്പെടുത്തും. ലോകത്തെവിടെനിന്നും സര്‍ക്കാര്‍ പോര്‍ട്ടല്‍വഴി ഒറ്റക്ളിക്കില്‍ ഏതുസേവനവും ലഭ്യമാകും. ഇതോടൊപ്പം ഇ-ഡിസ്ട്രിക്‌ട് വഴിയുള്ള സേവനങ്ങളും ഉള്‍പ്പെടുത്തിയതിനാല്‍ 24 തരം സര്‍ട്ടിഫിക്കറ്റുകളും സ്വന്തമായി രജിസ്റ്റര്‍ ചെയ്ത് എടുക്കാനാകും. ടൂറിസം ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ മുഴുവന്‍ വിവരങ്ങളും സൈറ്റില്‍ ലഭ്യമാകും. ഭാവിയില്‍ വരുന്ന പുതിയ സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കും. സമാനമായ സേവനങ്ങള്‍ തന്നെയാകും 'എം കേരളം' മൊബൈല്‍ ആപ്പിലും ലഭ്യമാകുക. ജനങ്ങളില്‍നിന്ന് നിര്‍ദേശം ക്ഷണിച്ചാണ് ഇവയുടെ പേര് തെരഞ്ഞെടുത്തത്. ആപ്പിന്റെ പ്രവര്‍ത്തനം നേരത്തെ പൂര്‍ത്തിയായെങ്കിലും എസ്ബിഐയില്‍നിന്ന് പണമിടപാടിനുള്ള ക്ളിയറന്‍സ് ലഭിക്കാനായി കാത്തിരിക്കുകയാണ്. ഇത് ലഭിച്ചാല്‍ ഒരുമാസത്തിനകം നവീകരിച്ച സര്‍ക്കാര്‍ പോര്‍ട്ടലും 'എം കേരളം' ആപ്പും പുറത്തിറക്കും. | |
Category: news | Views: 428 | |
Total comments: 0 | |