ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പുതിയ പദ്ധതിയാണ് ഇൻസ്റ്റന്റ് ഇ-പാൻ. പാൻ കാർഡ് ഇല്ലാത്തവർക്ക് സൗജന്യമായി ഇ-പാൻ കാർഡ് ഉണ്ടാക്കാം. ഇൻസ്റ്റന്റ് ഇ-പാൻ എടുക്കുന്നതിനായി
ആധാറിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തിരിക്കണം. ഫോട്ടോ ആവശ്യമില്ല.
ഇൻകം ടാക്സ് / എൻ.എസ്.ഡി.എൽ / യൂ.ടി.ഐ ടി.എസ് എൽ എന്നിവക്ക് പേയ്മെന്റ് അടക്കേണ്ടതില്ല
ഫിസിക്കൽ പാൻ കാർഡ് ഉണ്ടാകില്ല. ഇൻസ്റ്റന്റ് ഇ-പാൻ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാം
ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഡിജിറ്റൽ ഒപ്പോടു കൂടിയാണ് ഇത് ലഭിക്കുന്നത്.
മൈനർ ആയിട്ടുള്ള വ്യക്തികൾ, പാൻ കാർഡ് നിലവിൽ ഉള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതല്ല.
|