3:43 PM സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു | |
പ്രധാന മന്ത്രി ഡിജിറ്റല്‍ സാക്ഷരത അഭിയാന്‍റെ ഭാഗമായി ചേളന്നൂര്‍ 8/2 സി എസ് സി ( കോമണ്‍ സര്‍വീസ് സെന്‍റര്‍ ) യില്‍ നിന്ന് സൌജന്യ കമ്പ്യൂട്ടര്‍ പരിശീലനം നടത്തി ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചേളന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വത്സല നിര്‍വ്വഹിച്ചു . ഡിജിറ്റല്‍ ബാങ്കിംഗ് ലിറ്ററസി കോര്‍ഡിനെറ്റര്‍ വാര്‍ഡ് മെമ്പര്‍ വി എം ഷാനി അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ പി കെ കവിത, സി എസ് സി കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ നിഗേഷ് എം കെ,സുരേശന്‍ വി പി, പി ടി ഹേമനാഥന്‍,ആശാലത പി എം എന്നിവര്‍ സംസാരിച്ചു.ചേളന്നൂര്‍ സി എസ് സി വി എല്‍ ഇ അപരീഷ് ടി സ്വാഗതവും മിനി പി എം നന്ദിയും പറഞ്ഞു. ഇന്റെര്‍നെറ്റ്,മൊബൈല്‍ ബാങ്കിംഗ് ,നെറ്റ് ബാങ്കിംഗ് , ഡിജിലോക്കര്‍ തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്ന ആദ്യബാച്ചില്‍ 16 വയസ് മുതല്‍ 60 വയസ് വരെയുള്ള 243 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി.ഫോട്ടോ കേപ്ഷന്‍ ചേളന്നൂര്‍ ഗ്രാമ പഞ്ചായത്ത് ഡിജിറ്റല്‍ സാക്ഷരത സര്‍ട്ടിഫിക്കറ്റ് വിതരണം. പഞ്ചായത്ത് പ്രസിഡന്റ് ടി വത്സല നിര്‍വ്വഹിച്ചു . | |
Category: news | Views: 638 | |
Total comments: 1 | |
0
| |