Home » 2018 » July » 22 » വയനാട് ജില്ലാ സൊസൈറ്റിയുടെ ഏക ദിന സെമിനാര്‍ സംഘടിപ്പിച്ചു
9:09 PM
വയനാട് ജില്ലാ സൊസൈറ്റിയുടെ ഏക ദിന സെമിനാര്‍ സംഘടിപ്പിച്ചു
    
സുൽത്താൻ ബത്തേരിയിൽ വെച്ച് വയനാട് ജില്ലാ സൊസൈറ്റിയുടെ വർക്ക്ഷോപ്പും
 വികാസ്പീഡിയയെ കുറിച്ചുള്ള വിവരണവും ഹോട്ടൽ റീജൻസി യിൽ വച്ച് 
രാവിലെ 10 മണിക്ക് വികാസ്പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ ഷിബു സി വി നിര്‍വഹിച്ചു.
സോണൽ പ്രസിഡണ്ട് പി.എസ്. അജിത്ത് കുമാർ  അധ്യക്ഷത വഹിച്ചു.  സോണൽ സെക്രട്ടറി അമീർ അലി ,വയനാട് ഡിസ്ട്രിക്റ്റ് കോഡിനേറ്റർ   വിഷ്ണു രവീന്ദ്രൻ  ക്ലാസ്സെടുത്തു.  ജില്ലാ സെക്രട്ടറി  നാസർ തോടൻ, ജോയിൻറ് സെക്രട്ടറി  ബേബി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

കാർഷിക വിള ഇൻഷൂറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ഭീമാ യോജന പദ്ധതിയുടെ ബ്രോഷര്‍ വികാസ്പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ ഷിബു സി വി ,സോണൽ പ്രസിഡണ്ട് പി.എസ്. അജിത്ത് കുമാർ  എന്നിവര്‍  പ്രകാശനം   ചെയ്തു

കർഷക  അഭിവൃദ്ധിക്ക് കുറഞ്ഞ തവണകളിൽ പരമാവധി ഇൻഷുറൻസ്  ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.സുതാര്യമായ തവണ നിരക്കുകളിൽ കർഷകർക്ക് മുഴുവൻ ഇൻഷുറൻസ് തുകയും ലഭിക്കുന്നു,
ഫോൺ, റിമോട്ട് സെൻസിംഗ്, ഡ്രോണുകൾ തുടങ്ങി ലളിതവും ഫലപ്രദവുമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം മൂലം വേഗത്തിലുള്ള നിർണ്ണയവും തീർപ്പാക്കലും,
 വളരെ കുറഞ്ഞ തവണ നിരക്കുകൾ. പരമാവധി കർഷകർക്ക് ഇൻഷുറൻസ് സുരക്ഷ,
50% കർഷകരുടെ ഇൻഷുറൻസ് പരിരക്ഷ ലക്‌ഷ്യം വയ്ക്കുന്നു.
,വിളവെടുപ്പിനു ശേഷമുള്ള നാശനഷ്ടങ്ങളും ഇൻഷുറൻസ് പരിധിയിൽ വരുന്നു,
 പ്രാദേശികമായ വിളനഷ്ടങ്ങൾക്കും കാര്യമായ പരിഗണന തുടങ്ങിയവയാണ്  സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ  നടപ്പാക്കുന്ന  പദ്ധതിയുടെ ലക്ഷ്യങ്ങൾ. സി.എസ്.സി.  സെൻററുകൾ വഴി കർഷകർക്ക് രജിസ്റ്റർ ചെയ്യാം .ജൂലായ് 31- ആണ് അവസാന തിയതി..

സി.എസ്.സി. വി.എൽ. ഇ വയനാട് ജില്ലാ  സൊസൈറ്റി പഠന ക്യാമ്പും ഇതോടനുബന്ധിച്ച് നടന്നു. കൂടുതൽ ഓൺലൈൻ സേവനങ്ങൾ ജനങ്ങൾക്ക് നൽകുന്നതിന് ശ്രമങ്ങൾ നടന്നു വരികയാണെന്ന്   ഭാരവാഹികൾ പറഞ്ഞു.
Category: news | Views: 409 | Added by: 631331560014
Total comments: 0
avatar
close